ബീഹാറില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ഇനി ജയില്‍ വാസം

By Web TeamFirst Published Jun 12, 2019, 3:30 PM IST
Highlights

മക്കള്‍ക്കെതിരെ മാതാപിതാക്കളുടെ പരാതി ലഭിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക.

പാറ്റ്ന: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ബീഹാര്‍ സോഷ്യല്‍ വെല്‍ഫയര്‍ വിഭാഗത്തിന്‍റെ ശുപാര്‍ശക്ക് മന്ത്രിസഭയുടെ പച്ചക്കൊടി. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് തടവ് ശിക്ഷ അടക്കം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു   ബീഹാര്‍ സോഷ്യല്‍ വെല്‍ഫയര്‍ വിഭാഗത്തിന്‍റെ ശുപാര്‍ശ. മക്കള്‍ക്കെതിരെ മാതാപിതാക്കളുടെ പരാതി ലഭിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. പുല്‍വാമയിലും കുപ്‍വാരയിലും ഉണ്ടായ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ബീഹാറില്‍ നിന്നുള്ള രക്തസാക്ഷികളുടെ ആശ്രിതര്‍ക്ക് ഗവണ്‍മെന്‍റ് ജോലി നല്‍കാനും തീരുമാനമായി. 


 

click me!