
ദില്ലി: ബിജെപി നേതാക്കള്‍ നിലവില്‍ ആരെയങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് പ്രിയങ്കഗാന്ധിയെ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബാബര്‍. യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രാജ് ബാബര്‍.
'പ്രിയങ്ക ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ബിജെപി നേതാക്കള്‍ക്ക് ഉത്തരമില്ല. മറുപടി പറയാന്‍ സാധിക്കാതെ ഇവര്‍ പതറുകയാണ്'. ജനങ്ങള്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രിയങ്ക ഉന്നയിക്കുന്നത്. അവരുടെ ചോദ്യങ്ങള്‍ പലതും ജനഹൃദയങ്ങള്‍ കീഴടക്കുകയാണെന്നും രാജ് ബാബര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കോണ്‍ഗ്രസില്‍ കിഴക്കന്‍ യുപിയുടെ ചുമതല വഹിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്.പ്രിയങ്ക ചുമതല ഏറ്റെടുത്ത ശേഷം ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ വളര്‍ച്ച മെച്ചപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam