'രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധി'; പരിഹാസവുമായി അമിത് ഷാ

Published : Jul 01, 2023, 11:08 AM ISTUpdated : Jul 01, 2023, 11:13 AM IST
'രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധി'; പരിഹാസവുമായി അമിത് ഷാ

Synopsis

നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ തട്ടിപ്പുകാർ ജയിലില്‍ അടക്കപ്പെടും.പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് കൂടിയവർ അഴിമതിയില്‍ പങ്കുള്ളവരാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ദില്ലി: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ തട്ടിപ്പുകാരെ ജയിലില്‍ അടക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ. പാറ്റ്നയിലെ ബിജെപി പൊതുയോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാ‍മർശം.  പ്രതിപക്ഷ ഐക്യത്തെ നീക്കത്തെയും അമിത് ഷാപരിഹസിച്ചു. പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് കൂടിയവർ അഴിമതിയില്‍ പങ്കുള്ളവരാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഉദ്ദേശ്യമെന്നും അമിത് ഷാ കുറ്റപ്പെടുത്തി .

അടുത്ത സംയുക്ത പ്രതിപക്ഷ യോഗം ബെംഗളൂരുവിലാകുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. ജൂലൈ 13, 14 തീയതികളിലായി യോഗം നടക്കും. നേരത്തെ പന്ത്രണ്ടിന് ഷിംലയിലോ, ജയ് പൂരിലോ യോഗം നടക്കുമെന്നായിരുന്നു അഭ്യൂഹം. പൊതുമിനിമം പരിപാടി, മണ്ഡലങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥി തുടങ്ങി ഐക്യനീക്കത്തിലെ നിര്‍ണ്ണായക ഘടകങ്ങള്‍ വരുന്ന യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ദില്ലി ഓര്‍ഡിനനന്‍സില്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ സഖ്യത്തിനൊപ്പമുണ്ടാകില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. 

നടക്കുന്നത് ഫോട്ടോ സെഷൻ മാത്രം; പ്രതിപക്ഷ സഖ്യയോഗത്തെ പരിഹസിച്ച് അമിത് ഷാ

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം