
ജയ്പൂർ: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 'രാഹുല്‍ ഗാന്ധി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കം, അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും, പലരും വീട്ടിലിരിക്കാന്‍ തയ്യാറാകും' - അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാഹുല്‍ അധ്യക്ഷപദവിയിലേക്കെത്തണമെന്നത് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിന് കോണ്‍ഗ്രസിലെ എല്ലാവരും അനുകൂലിക്കുന്ന കാര്യമാണ്. ഇതില്‍ ഗാന്ധി കുടുംബമാണോ, ഗാന്ധി കുടുംബം അല്ലാ എന്നതിലൊന്നും കാര്യമില്ല. ഈ തീരുമാനം എല്ലാവരും അംഗീകരിക്കും. കാരണം ഇത് പാര്‍ട്ടിയുടെ പ്രശ്നമാണ്. കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ലന്നും അശോക് ഗെഹ്‌ലോട്ട് പറയുന്നു. എന്നിട്ടും നരേന്ദ്ര മോദി ഗാന്ധികുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് കഴിഞ്ഞ 75 വർഷമായി ഒന്നും നടന്നിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. എല്ലാവരും എന്തുകൊണ്ടാണ് കോൺഗ്രസിനെ ആക്രമിക്കുന്നത്? അതിന് കാരണം കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡിഎൻഎയും ഒന്നാണ് എന്നത് കൊണ്ടാണ്. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും അത് അങ്ങെ തന്നെയാണ്. എല്ലാ മതങ്ങളെയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാവ്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.
Read More : 'സ്വാധീനിക്കാൻ ശ്രമം, ബിജെപിയിൽ ചേർന്നാൽ കേസ് ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു' : സിസോദിയ
രാജ്യത്തെ ജനാധിപത്യത്തെ 75 വര്‍ഷവും സംരക്ഷിച്ച് നിര്‍ത്തിയെന്നതാണ് ഇന്ത്യക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ വലിയ സംഭാവനയെന്ന് പറഞ്ഞ ഗെഹ്ലോട്ട് അടുത്ത വർഷം നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നും വ്യക്തമാക്കി. "അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഞങ്ങൾ വിജയിക്കും. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്ര എളുപ്പമുള്ള കളിയാകില്ല. ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പിക്ക് പ്രഹരം നൽകിയതും, കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുമൊക്കെ മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
Read More : രണ്ട് പേരുകളിൽ മാത്രമാണോ കോൺഗ്രസ്? കോൺഗ്രസിന്‍റെ ചരിത്രത്തെ പരിഹസിക്കുന്ന നടപടിയെന്ന് ആനന്ദ് ശര്‍മ്മ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam