വളർത്തുമൃഗങ്ങളുടെ ആക്രമണത്തിന് ഉത്തരവാദി ഉടമ; ചികിത്സാ ചെലവും വഹിക്കണമെന്ന് നോയിഡ

By Web TeamFirst Published Nov 13, 2022, 10:59 AM IST
Highlights

മൃഗങ്ങളുടെ വിവരങ്ങൾ 2023 ജനുവരി 31 നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാത്തവർക്കെതിരെ പിഴ ചുമത്തും.

ദില്ലി : വളർത്തുമൃഗങ്ങൾ നടത്തുന്ന ആക്രമണത്തിന് ഉത്തരവാദി അതിന്റെ ഉടമസ്ഥരെന്ന് ഉത്തരവിട്ട് നോയിഡ ഭരണകൂടം. പരിക്കേൽക്കുന്ന വ്യക്തിയുടെ ചികിത്സാ ചെലവും ഉടമ വഹിക്കണമെന്നുമാണ് നിർദ്ദേശം. വളർത്തു നായ, പൂച്ച എന്നിവയുടെ ആക്രമണങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് നോയിഡ ഭരണകൂടത്തിന്റെ വിശദീകരണം. പതിനായിരം രൂപ പിഴയീടാക്കാനും ഉത്തരവായി. 

മൃഗങ്ങളുടെ വിവരങ്ങൾ 2023 ജനുവരി 31 നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാത്തവർക്കെതിരെ പിഴ ചുമത്തും. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർദ്ദേശം. വളർത്തുമൃഗങ്ങൾക്ക് വന്ധ്യംകരണമോ ആന്റി റാബീസ് വാക്സിൻേഷനോ എടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഓരോ മാസവും 2000 രൂപ പിഴ ചുമത്തും. 

click me!