
ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രമുഖ നഗരമായ വഡോദരയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ. കാരണമെന്താണന്നല്ലേ, പ്രളയത്തിൽ ഒഴുകിയെത്തിയ മുതലകളാണ് നഗരവാസികളുടെ ഉറക്കംകെടുത്തുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അതേസമയം, പ്രളയത്തിൽ മുങ്ങിയ ജനങ്ങളെ രക്ഷിക്കുന്നതിനൊപ്പം മുതലകളെയും കൂട്ടിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ. മൂന്നു മുതലകളെ ഇതിനോടകം പിടികൂടിയതായും അധികൃതർ അറിയിച്ചു.
നഗരത്തിലെ ലാല്‍ബാഗിലെ രാജസ്തംബ് സോസേറ്റിക്ക് സമീപത്ത് നിന്നും ഒരു മുതലയെ പിടികൂടിയെന്നാണ് വൈല്‍ഡ് ലൈഫ് റെസ്ക്യൂ ട്രെസ്റ്റ് എന്‍ഡി ടിവിയോട് പറഞ്ഞത്. 3.5 അടി നീളമുള്ള മുതലയെയാണ് ഇവര്‍ പിടികൂടിയത്. ഈ മുതലയെ വനംവകുപ്പിന് കൈമാറി.
നഗരത്തിനടുത്തുകൂടി ഒഴുകുന്ന വിശ്വമിത്ര നദി കരകവിഞ്ഞ് ഒഴുകിയതോടെയാണ് മുതലകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam