നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവം; ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി ഭാര്യ

Published : Jul 02, 2026, 12:10 PM IST
dead body

Synopsis

കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ് മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്.

ദില്ലി: വെനസ്വേലയിൽ മരിച്ച നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ. ഭർത്താവിനെ കപ്പലിൽ കൊലപ്പെടുത്തിയതെന്ന് രാകേഷ് ചൗഹാന്റെ ഭാര്യ രഞ്ജന ചൗഹാൻ ആരോപിക്കുന്നു. ഭർത്താവ് ഉപയോ​ഗിച്ച സാധനങ്ങളും ഇതുവരെ തിരിച്ചേൽപിച്ചിട്ടില്ല. ജോലി ചെയ്ത സ്ഥാപന അധികൃതർ തങ്ങളോട് കൃത്യമായി വിവരങ്ങൾ അറിയിച്ചില്ലെന്നും കുടുംബം പരാതി ഉന്നയിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ് മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്. ഉത്തർപ്രദേശ് ദയോറിയ സ്വദേശിയാണ് രാകേഷ് ചൗഹാൻ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്ര നിമിഷം, സ്ത്രീകളുടെ അക്കൗണ്ടുകളിൽ എത്തിയത് 3000 രൂപ; അഞ്ചാമത്തെ ഗ്യാരന്‍റിയും നടപ്പാക്കി എഎപി സർക്കാർ, ഇനി മുടക്കില്ലെന്ന് മുഖ്യമന്ത്രി
മാരുതി സുസുക്കിയുടെ 35,000 കോടിയുടെ പ്ലാന്റിന്റെ ഉദ്ഘാടനം, ഉഭയകക്ഷി ചർച്ച; ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി, ഊഷ്മള സ്വീകരണം