ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

Published : Mar 29, 2024, 12:20 PM ISTUpdated : Mar 29, 2024, 12:25 PM IST
ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

Synopsis

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കല്യാണിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു പ്രഭാസ് ബാം​ഗെ. വിത്തൽവാഡി സ്‌റ്റേഷനിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് സെൽഫി വീഡിയോ എടുക്കുകയായിരുന്നു പ്രഭാസ് ബാം​ഗെ. ഇതിനിടയിലാണ് മോഷ്ടാവ് യാത്രക്കാരൻ്റെ ഫോൺ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഈ ശ്രമത്തിനിടയിലാണ് ഇയാൾ‍ ട്രെയിനിൽ നിന്ന് താഴെ വീഴുന്നത്. 

മുംബൈ: ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. മുംബൈയിലെ പൂനെയിലാണ് യാത്രക്കാരനായ പ്രഭാസ് ബാം​ഗെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇയാളുടെ മരണത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ തട്ടിപ്പറിക്കാൻ‍ മോഷ്ടാവ് ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ ആകാശ് ജാദവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കല്യാണിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു പ്രഭാസ് ബാം​ഗെ. വിത്തൽവാഡി സ്‌റ്റേഷനിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് സെൽഫി വീഡിയോ എടുക്കുകയായിരുന്നു പ്രഭാസ് ബാം​ഗെ. ഇതിനിടയിലാണ് മോഷ്ടാവ് യാത്രക്കാരൻ്റെ ഫോൺ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഈ ശ്രമത്തിനിടയിലാണ് ഇയാൾ‍ ട്രെയിനിൽ നിന്ന് താഴെ വീഴുന്നത്. അതേസമയം, സംഭവം മറ്റൊരു സഹയാത്രക്കാരന്റെ ഫോണിൽ പതിയുകയായിരുന്നു. ആകാശ് ജാദവ് ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സഹിദ് സെയ്ദി എന്ന യാത്രക്കാരൻ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വൈറലായ വീഡിയോ കണ്ട കല്യാൺ റെയിൽവേ പൊലീസ് ജാദവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

'ജാദവ് ഫോൺ തട്ടിയെടുത്തു. മൊബൈൽ ഫോൺ തിരികെ ലഭിക്കാൻ ബാംഗേ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണു മരിക്കുകയായിരുന്നുവെന്ന്' പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മിസ്റ്റർ റിമാന്റ് ചെയ്തു. 

വിദ്യാ‍ർഥിനിയുടെ പരാതി: കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'
'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത