സിജെപിക്കെതിരെ പ്രതിരോധമൊരുക്കാനുള്ള നീക്കം, റെയിൽവേ റദ്ദാക്കിയത് 245 സർവീസുകൾ

Published : Oct 10, 2026, 07:20 PM IST
Indian Railways

Synopsis

ബീഹാറിൽ നിന്നുള്ള മഗധ് എക്സ്പ്രസ്, സമ്പൂർണ്ണ ക്രാന്തി എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, ഉത്തർപ്രദേശിൽ നിന്നുള്ള കാൺപൂർ-ന്യൂഡൽഹി ശതാബ്ദി, പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു

ഡൽഹി: സിജെപി പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ മാത്രം റെയിൽവേ റദ്ദാക്കിയത് 245 ട്രെയിനുകൾ. 75 മെയിൽ എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചർ ട്രെയിനുമാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് കൂടുതൽ റദ്ദാക്കപ്പെട്ടത്. രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിൻ സർവീസുകളെയും തീരുമാനം കാര്യമായി ബാധിച്ചിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള മഗധ് എക്സ്പ്രസ്, സമ്പൂർണ്ണ ക്രാന്തി എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, ഉത്തർപ്രദേശിൽ നിന്നുള്ള കാൺപൂർ-ന്യൂഡൽഹി ശതാബ്ദി, പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു. എന്നാൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില സർവീസുകൾ റദ്ദാക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മുംബൈയിൽ നിന്നുള്ള പ്രമുഖ തേജസ് രാജധാനി അടക്കമുള്ള ചില ട്രെയിനുകൾ സമയമാറ്റം വരുത്തുകയും മറ്റു ചിലത് യാത്ര ചുരുക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡൽഹി മെട്രോ നിയന്ത്രണങ്ങൾ നീട്ടി, 45 സ്റ്റേഷനുകൾ രാത്രി 10 വരെ അടച്ചിടും
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; കേസെടുത്ത് എൻഐഎ, വിശദമായ അന്വേഷണം നടത്തും