ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; കേസെടുത്ത് എൻഐഎ, വിശദമായ അന്വേഷണം നടത്തും

Published : Oct 10, 2026, 06:51 PM IST
flydubai flight

Synopsis

ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തിൽ എൻഐഎ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദില്ലി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ കേസെടുത്ത് എൻഐഎ. ആക്രമണം എൻഐഎ അന്വേഷിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ഹമാം അൽ ഹമാമി ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്.

അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നൽകിയ മൊഴി പുറത്തു വന്നിരുന്നു. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയിൽ ടെൽ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മുൻപും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത ഉടനെ എവിടെയെങ്കിലും ഇടിച്ച് തകർക്കാനായിരുന്നില്ല സഹപൈലറ്റായിരുന്ന ഒമാനി പൗരനായ ഹമാം അൽ ഹമാമി ലക്ഷ്യമിട്ടത് എന്നും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയിൽ ടെൽ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനും പദ്ധതിയിട്ടിരുന്നു. അല്ലാത്ത പക്ഷം അപായസൂചന ലഭിച്ച് വിമാനത്തിന് നേരെ വ്യോമപ്രതിരോധ നടപടികളുണ്ടായേനെ. എന്നാൽ അതിന് മുൻപേ, ആക്രമിക്കപ്പെട്ട ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ കോക്പിറ്റ് വാതിൽ തുറന്നതും യാത്രക്കാരിടപെട്ട് സഹപൈലറ്റിന് കീഴ്പ്പെടുത്തിയതും എല്ലാ ആസൂത്രണങ്ങളെയും പൊളിച്ചു.

മാസങ്ങളെടുത്ത ആസൂത്രണത്തിലായിരുന്നു ഇയാൾ എന്നാണ് വിവരം. ബെൻ ഗൂറിയോൺ വിമാനത്താവളത്തെ കുറിച്ചുള്ള വിവരങ്ങൾ പല യാത്രകളിലായി ശേഖരിച്ചു. നേരത്തെ ജൂലൈയിൽ ഇതേ ആക്രമണം ലക്ഷ്യമിട്ടെങ്കിലും അന്നത്തെ ക്രൂ അംഗങ്ങളിൽ ഒരാൾ സുഹൃത്തായതിനാൽ അത് ഉപേക്ഷിച്ചുവെന്നാണ് മറ്റൊരു റിപ്പോർട്ട്. നേരത്തെ, ഇയാളുടെ തീവ്ര ആശയങ്ങൾ കാരണം ഒമാൻ എയർ വിമാനം പറത്തുന്നതിൽ നിന്ന് ഇയാളെ വിലക്കിയിരുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെൽ അവീവിലേക്ക് പറക്കുന്ന വിമാനമായതിനാൽ ഫ്ലൈ ദുബായ് ലക്ഷ്യമിട്ടു എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലി പ്രതിഷേധം; അക്രമം ഒഴിവാക്കാനായതിൽ കേന്ദ്രത്തിന് ആശ്വാസം, കലാപമുണ്ടാക്കാനുള്ള നാടകം പൊളിഞ്ഞെന്ന് ബിജെപി
'രാജ്യത്തെ യുവാക്കളെ ഓ‍ർത്ത് അഭിമാനം'; സമരക്കാർക്ക് അഭിനന്ദനവുമായി രാഹുൽ, സിജെപിയുടെ പേര് പറഞ്ഞില്ല