
ദില്ലി: പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. നികുതി സമ്പ്രദായം ലളിതമാക്കുകയും ആധുനിക വത്കരിക്കുകയുമാണ് ലക്ഷ്യമെന്ന് ബില്ല് അവതരിപ്പിച്ച ധനമന്ത്രി അവകാശപ്പെട്ടു. 23 അധ്യായങ്ങളിലായി 298 വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്ളത്. 2026 ഏപ്രില്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്. ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടുന്നതായി ധനമന്ത്രി വ്യക്തമാക്കി