
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. പൊതുമരാമത്തു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വാസ്തനുമായ ഇ. വി. വേലുവിന്റെ വീടുകളിൽ ആണ് റെയ്ഡ്. തിരുവണ്ണമലയിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് -മെഡിക്കൽ കോളേജുകളിലും രാവിലെ 6:30 മുതൽ പരിശോധന ഉണ്ട്. സിആർപിഎഫ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്.
നിരവധി പിഡബ്ലിയുഡി കോൺട്രാക്ടർമാരുടെ വീടുകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 40 ഇടങ്ങളിൽ ആണ് പരിശോധന. മന്ത്രിമാരായ സെന്തിൽ ബാലാജി, കെ.പൊന്മുടി, ഡിഎംകെ എം പി ജഗത് രക്ഷകൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ ഇഡിയും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. പുതിയ നീക്കം ലോക്സഭ തെരെഞ്ഞെടുപ്പ്പിന് മുൻപ്, ഡിഎംകെയിലേക്കുള്ള പണത്തിന്റെ വരവ് തടയാൻ കൂടി എന്നാണ് വിലയിരുത്തൽ.
കോണ്‍ഗ്രസുമായി സഖ്യമില്ല, തെലങ്കാനയില്‍ 17 സീറ്റില്‍ സിപിഎം ഒറ്റക്ക് മത്സരിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam