വിദേശബാങ്കിലെ നിക്ഷേപം: അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

Published : Sep 14, 2019, 08:17 AM ISTUpdated : Sep 14, 2019, 08:26 AM IST
വിദേശബാങ്കിലെ നിക്ഷേപം: അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

Synopsis

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നൽകിയത്. 2015ലെ കള്ളപ്പണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ദില്ലി: മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്‍റെ നോട്ടീസ്. വിദേശബാങ്കിലെ നിക്ഷേപത്തിന്‍റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റൽ ഇൻവസ്റ്റ്മെന്‍റ് ട്രസ്റ്റിന്‍റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാ‌‌ർച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്. 

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നൽകിയത്. 2015ലെ കള്ളപ്പണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ദേശീയ ദിനപ്പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അംബാനി കുടുംബത്തിന്‍റെ വക്താവ് വിശദീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല കൊടിമര നിർമാണ ക്രമക്കേട്‌: ചട്ടം ലംഘിച്ച് സ്വർണം സ്വീകരിച്ചു; മുൻ അഡ്വ. കമ്മീഷണർ എഎസ്പി കുറുപ്പിന് കുരുക്ക്
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം