ഇ എസ് ഐ: സ്ത്രീകളുടെ ശമ്പള പരിധി 50,000 രൂപയാക്കി വര്‍ധിപ്പിച്ചു

Published : Sep 14, 2019, 07:37 AM IST
ഇ എസ് ഐ: സ്ത്രീകളുടെ ശമ്പള പരിധി 50,000 രൂപയാക്കി വര്‍ധിപ്പിച്ചു

Synopsis

പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെയും നിയോഗിച്ചു.

ദില്ലി: പ്രതിമാസം 50000 രൂപ ശമ്പളമുള്ള വനിതകള്‍ക്കും ഇ എസ് ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) ആനുകൂല്യം ലഭ്യമാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന് ഇ എസ് ഐ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം. പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെയും നിയോഗിച്ചു. നിലവില്‍ 21,000 രൂപയാണ് പുരുഷന്മാരുടെ പരിധി. ഇ എസ് ഐയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ശമ്പള പരിധി കൂട്ടിയത്. നിലവില്‍ 16 ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം. 

ഇ എസ് ഐയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ അംഗവൈകല്യ, മരണാന്തര ആനുകൂല്യങ്ങള്‍ 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായി. ഇ എസ് ഐ മെഡിക്കല്‍ കോളജുകളില്‍ അധികമായി 450 സീറ്റുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. ക്ലെയിം നടപടികളില്‍ മാറ്റമില്ലെന്നും ഇ എസ് ഐ ബോര്‍ഡ് അറിയിച്ചു.  തിരക്കു കുറഞ്ഞ ഇ എസ് ഐ ഡിസ്പെന്‍സറികളില്‍ ചെറിയ ഫീസ് വാങ്ങി മറ്റുള്ളവര്‍ക്കും ചികിത്സ സൗകര്യം ഒരുക്കുക, ഇ എസ് ഐ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സമിതിയെ നിയോഗിക്കുക തുടങ്ങിയ തീരുമാനവും ബോര്‍ഡ് കൈക്കൊണ്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ