
ഹൈദരാബാദ്: 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ 2000 രൂപയുടെ നോട്ടുകൾ അധികമായി നിക്ഷേപിക്കുന്നു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തിൽ അധികൃതർ ഭണ്ഡാരം തുറന്നപ്പോൾ രണ്ട് ലക്ഷം രൂപയുടെ 2,000 നോട്ടുകളാണ് ലഭിച്ചത്. നേരത്തെ, ഭണ്ഡാര സംഭാവനകളിൽ ഒന്നോ രണ്ടോ 2,000 നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. 2000 രൂപയുടെ നോട്ട് നിരോധനത്തിന് ശേഷം ഹുണ്ടി സംഭാവനകളിൽ 2,000 ത്തിൽ ഗണ്യമായ വർധനയുണ്ടായതായി യാദഗിരിഗുട്ട ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ എൻ ഗീത പറഞ്ഞു.
അതേസമയം, ഭക്തരിൽ നിന്ന് 2000 നോട്ടുകൾ സ്വീകരിക്കാൻ എൻഡോവ്‌മെന്റ് വകുപ്പ് ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2000 നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് ആർബിഐ മാർഗനിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര കൗണ്ടറുകളിൽ നിന്ന് സേവാ ടിക്കറ്റ്, പൂജാസാമഗ്രികൾ, പ്രസാദം എന്നിവ വാങ്ങുന്ന ഭക്തർ 2000 നോട്ടുകളാണ് ഉപയോഗിക്കുന്നത്. 2,000 നോട്ടുകൾ സ്വീകരിക്കാൻ സെപ്റ്റംബർ അവസാനം വരെ സമയം നൽകിയതിനാൽ ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്നും ഭാരവാഹികൾ പറയുന്നു.
ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ അധികൃതർ ഇതുവരെ ഹുണ്ടികപ്പണം എണ്ണിയിട്ടില്ല. രണ്ടായിരത്തിന്റെ നോട്ടുകൾ ഗണ്യമായ തോതിൽ ലഭിക്കുന്നുണ്ടെന്ന് ഭദ്രാചലം ക്ഷേത്രം ഇഒ എൽ രാമാദവിയും സ്ഥിരീകരിച്ചു.
ക്ഷേത്രത്തിൽ ഭക്തന് കറൻസിയായി നൽകാവുന്ന തുകയ്ക്ക് പരിധിയില്ലെന്നും തുകയ്ക്ക് നികുതി നൽകില്ലെന്നും ഭദ്രകാളി ക്ഷേത്രം ഇഒ കെ എസ് ഭാരതി പറഞ്ഞു. ഹൈദരാബാദിലെ ചില ക്ഷേത്ര അധികാരികൾ ആർബിഐയുടെ തീരുമാനത്തെത്തുടർന്ന് ഭണ്ഡാരങ്ങളിൽ കൂടുതൽ തുക പ്രതീക്ഷിക്കുന്നു. 2016ലെ നോട്ട് അസാധുവാക്കലിനെ തുടർന്നും ഭണ്ഡാരങ്ങളിൽ 500, 1000 രൂപയുടെ നോട്ടുകൾ കുമിഞ്ഞുകൂടിയിരുന്നു.
ആർബിഐയുടെ തീരുമാനത്തിന് ശേഷം ഹുണ്ടി വരുമാനത്തിൽ നേരിയ വർധനയുണ്ടായതായി എൻഡോവ്‌മെന്റ് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More... മോദിക്ക് അമേരിക്ക ചുവപ്പ് പരവതാനി വിരിക്കുമ്പോൾ, രാഹുലിന്റെയും കൂട്ടരുടെയും നിരാശ വളർന്ന് പന്തലിക്കുകയാണ്!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam