
ദില്ലി: ലോക്സഭാ സീറ്റുകള്‍ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്നും അറിയില്ല.
ജാഗ്രതയില്ലാതെ ഇത് നടത്തരുതെന്നും രാഹുൽഗാന്ധി പറഞ്ഞു.
എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തില്‍ എടുത്തു വേണം ഇത് നടപ്പാക്കാൻ. ഇത്തരം ചർച്ചകള്‍ ശ്രദ്ധ തിരിച്ച് വിടാന്‍ ഉളള ശ്രമം കൂടിയാണ്. ഇന്ത്യയിലെ യഥാർത്ഥ പ്രശ്നങ്ങള്‍ വിലക്കയറ്റം പോലുള്ളവയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ചെങ്കോലും, നമസ്കരിക്കുന്നതും പോലുള്ള നാടകങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam