ഗ്രാമീണ സ്ത്രീകളുടെ സാക്ഷരതാ നിരക്കില്‍ വര്‍ധന ; കേന്ദ്രപദ്ധതികളുടെ വിജയമെന്ന് വിദ്യാഭ്യാസ സഹമന്ത്രി

Published : Dec 10, 2024, 09:04 AM IST
ഗ്രാമീണ സ്ത്രീകളുടെ സാക്ഷരതാ നിരക്കില്‍ വര്‍ധന ; കേന്ദ്രപദ്ധതികളുടെ വിജയമെന്ന് വിദ്യാഭ്യാസ സഹമന്ത്രി

Synopsis

സ്ത്രീ സാക്ഷരതയിലെ 14.5 ശതമാനം പോയിന്റ് വർധനയാണ് ഈ ശ്രദ്ധേയമായ വർദ്ധനവിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. 57.93% ൽ നിന്ന് 70.4% ലേക്കെത്തി സ്ത്രീകളുടെ സാക്ഷരതാ നിരക്ക്.

ദില്ലി: ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷതാ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ പറഞ്ഞു. 100% ഗ്രാമീണ സാക്ഷരത കൈവരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ, വെല്ലുവിളികൾ, തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

2011 ല്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷതാ നിരക്ക് 67.77% ആയിരുന്നു. എന്നാല്‍ 2023-24 ഓടെ ഇത് 77.5% ആയി വർദ്ധിച്ചു. സ്ത്രീ സാക്ഷരതയിലെ 14.5 ശതമാനം പോയിന്റ് വർധനയാണ് ഈ ശ്രദ്ധേയമായ വർദ്ധനവിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. 57.93% ൽ നിന്ന് 70.4% ലേക്കെത്തി സ്ത്രീകളുടെ സാക്ഷരതാ നിരക്ക്. അതേ സമയം പുരുഷ സാക്ഷരതയും മെച്ചപ്പെട്ടു. ഗ്രാമീണ മേഖലയിലെ പുരുഷന്മാരുടെ സാക്ഷരത 77.15% ൽ നിന്ന് 84.7% ആയി ഉയർന്നു.

ഗ്രാമീണ മേഖലയിലെ മുതിർന്ന പൗരന്മാര്‍ ഉൾപ്പെടെയുള്ളവരുടെ സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷാ അഭിയാൻ, സാക്ഷർ ഭാരത്, പദ്‌ന ലിഖ്‌ന അഭിയാൻ, ഉല്ലാസ്- നവഭാരത് സാക്ഷരത കാര്യക്രം എന്നിങ്ങനെ നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളും പരിപാടികളും ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമങ്ങളിലും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലും ഈ സംരംഭങ്ങളാണ് ആ ഫലം കണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി. 

ആന്ധ്ര ടു തൃശൂര്‍ കെഎസ്ആര്‍ടിസി, യാത്രക്കാരായി 19ഉം 22ഉം വയസുള്ളവര്‍, പരിശോധനയിൽ പിടിച്ചത് 13 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷ
ബംഗാളിൽ 'തിരുവനന്തപുരം' പരാമർശിച്ച് പ്രധാനമന്ത്രി, വികസന മോഡലിൽ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം, ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് മോദി