ആന്ധ്ര ടു തൃശൂര്‍ കെഎസ്ആര്‍ടിസി, യാത്രക്കാരായി 19ഉം 22ഉം വയസുള്ളവര്‍, പരിശോധനയിൽ പിടിച്ചത് 13 കിലോ കഞ്ചാവ്

ആന്ധ്ര ടു തൃശൂര്‍ കെഎസ്ആര്‍ടിസി, യാത്രക്കാരായി 19ഉം 22ഉം വയസുള്ളവര്‍, പരിശോധനയിൽ പിടിച്ചത് 13 കിലോ കഞ്ചാവ്

huge cannabis hunt in thrissur on the national highway Two youths  arrested with 13 kg of cannabis

തൃശൂർ: ദേശീയപാത മുടിക്കോട് വൻ കഞ്ചാവ് വേട്ട. 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. തൃശൂര്‍ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലാണ് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും കെഎസ്ആർടിസി ബസിൽ കൊണ്ടുവരികയായിരുന്ന 13 കിലോ തൂക്കം വരുന്ന കഞ്ചാവാണ് കണ്ടെടുത്തത്.

തൃശ്ശൂർ ഡാൻസാഫ് അംഗങ്ങളാണ് വലിയ ലഹരിക്കടത്ത് പിടികൂടിയത് അങ്കമാലി അയ്യമ്പുഴ തറയിൽ വീട്ടിൽ 22 വയസ്സുള്ള ജയ്സൺ ബാബു, കറുകുറ്റി സ്വദേശി 19 വയസുള്ള ജോജു ജോഷി, എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കെഎസ്ആര്‍ടിസി ബസ് പരിശോധിച്ച് ഡാൻസാഫ് പിടികൂടിയത്.

തൃശ്ശൂർ കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കമ്മീഷണറുടെ പ്രത്യേക ലഹരി വേട്ട സംഘമായ ഡാൻസാഫ് അംഗങ്ങൾ മുടിക്കോട് വെച്ച് കെഎസ്ആർടിസി ബസിൽ പരിശോധന നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. 2 ബാഗുകളിലായി ഏഴ് പൊതുകളിലായാണ് കഞ്ചാവ്  സൂക്ഷിച്ചിരുന്നത്. മണ്ണുത്തി എസ്ഐ കെസി ബൈജുവിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി പ്രതികളെ പീച്ചി പൊലീസിന് കൈമാറി. 

കണ്ടാൽ ഭക്ഷണ സാധനം പോലെ, എത്തിച്ചത് ഭക്ഷണ പൊതികളിലൊളിപ്പിച്ച്; പിടികൂടിയത് 20 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios