രാഹുൽ ​ഗാന്ധി നയിക്കുന്നു, പ്രതിപക്ഷം ഒറ്റക്കെട്ട്, ദില്ലിയെ വിറപ്പിച്ച് ഇന്ത്യാ സഖ്യത്തിന്റെ 'ചലോ ദില്ലി'ക്ക് തുടക്കം

Published : Nov 01, 2026, 12:49 PM IST
Rahul gandhi

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധം തലസ്ഥാനത്ത് ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ നേതാക്കൾ അണിനിരക്കുന്ന മാർച്ചിൽ വൻ ജനപങ്കാളിത്തമാണുള്ളത്. രാംലീല മൈതാനത്തേക്ക് ഇരച്ചെത്തിയ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധ മാർച്ചിന് ദില്ലിയിൽ തുടക്കം. ദേശീയപതാകയേന്തി പ്രവർത്തകർക്ക് പിന്നാലെ രാഹുൽ ഗാന്ധിയും വാഹനത്തിൽ റാലിയെ അഭിസംബോധന ചെയ്യാനായി എത്തി. റാലിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി.

രാവിലെ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും സമരവേദികളിലേക്ക് എത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ എന്നിവരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി. ഖർഗെയുടെ വസതിക്ക് മുന്നിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ശക്തമായ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.

കേരള ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും പുറപ്പെട്ടു. കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ എത്തി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് എംപിമാരും സുർജിത് ഭവനിൽ നിന്ന് എം.വി. ഗോവിന്ദൻ, പി. രാജീവ് ഉൾപ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാർച്ചിനായി പുറപ്പെട്ടു. കോൺഗ്രസ് ആസ്ഥാനത്തുനിന്ന് മിന്റോ റോഡ് വഴിയാണ് റാലി രാംലീല മൈതാനത്തേക്ക് നീങ്ങുന്നത്.

ഇടത് പാർട്ടികളുടെയും മറ്റ് ഘടകകക്ഷികളുടെയും പങ്കാളിത്തം സമരത്തെ കൂടുതൽ ശക്തമാക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ബിജെപി ഭരണത്തിന്റെ അന്ത്യത്തിലേക്കാണ് ഈ നീക്കമെന്നും നേതാക്കൾ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അഖിലേഷ് യാദവ്, ഫറൂഖ് അബ്ദുള്ള, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, ദേവരാജൻ, ജയറാം രമേശ്, പവൻ ഖേര, ദീപദാസ് മുൻഷി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം റാലിയിൽ പങ്കാളികളാകാൻ എത്തിച്ചേർന്നിട്ടുണ്ട്.

രാംലീല മൈതാനത്തേക്ക് പ്രവർത്തകരുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങൾ നിറഞ്ഞതിനെ തുടർന്ന് പൊലീസ് വിലക്ക് ലംഘിച്ചും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് രണ്ടാം നമ്പർ ഗേറ്റ് അടച്ച പോലീസ്, മൂന്നാം നമ്പർ ഗേറ്റിലൂടെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അർണാബിന് പിന്നാലെ ആഞ്ഞടിക്കാൻ മുറസു; കനത്ത മഴയ്ക്ക് സാധ്യത, ആന്ധ്രയിൽ ജാഗ്രത, ചെന്നൈയിൽ സ്‌കൂളുകൾക്ക് അവധി
രാജ്യത്തെ ഏറ്റവും വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: പ്രമോട്ടർ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു