'മോദി എവിടെയും പോയിട്ടില്ല': പ്രധാനമന്ത്രിയെ കാണാനില്ലെന്ന പരിഹാസം, കോണ്‍ഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികളും

Published : Apr 30, 2025, 10:26 AM ISTUpdated : Apr 30, 2025, 10:36 AM IST
'മോദി എവിടെയും പോയിട്ടില്ല': പ്രധാനമന്ത്രിയെ കാണാനില്ലെന്ന പരിഹാസം, കോണ്‍ഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികളും

Synopsis

മോദി മതിയായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് ഫറൂഖ് അബ്ദുള്ള. വിമർശനം അംഗീകരിക്കാനാവില്ലെന്ന് തൃണമൂൽ കോൺഗ്രസ്.

ദില്ലി: പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ച കോൺഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികൾ. നരേന്ദ്ര മോദി എവിടെയും പോയിട്ടില്ല, ദില്ലിയിൽ തന്നെയുണ്ടെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. മതിയായ ഇടപെടലുകൾ മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഈ ഘട്ടത്തിൽ അംഗീകരിക്കാവുന്നതല്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി. 

രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. കടുത്ത വിമർശനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കോൺഗ്രസ് ഇന്നലെ പിൻവലിച്ചിരുന്നു.

'ഉത്തരവാദിത്വം കാട്ടേണ്ട  സമയത്ത് പ്രധാനമന്ത്രിയെ  കാണുന്നില്ല' എന്നാണ് കോണ്‍ഗ്രസ് എക്സിലെ കുറിപ്പിൽ വിമർശിച്ചത്. തലയില്ലാത്ത ചിത്രത്തിൽ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിന്‍റെ ചിത്രമാണ് പങ്കുവെച്ചത്. Gayab എന്നും ഫോട്ടോയിൽ തലയ്ക്ക് മുകളിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ  പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങിയത്. ഇന്നലെ രാത്രി വൈകി ഔദ്യോഗിക ഹാൻഡിലിൽ നിന്നും പോസ്റ്റ് പിൻവലിച്ചു.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ നേതാക്കൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത താക്കീതും നൽകി. പാർട്ടി ലൈനിൽ നിന്ന് മാറി പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി പി സി സികൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കെതിരായ എക്‌സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്‍റെ നടപടി.

സുപ്രിയ ശ്രീ നെയ്റ്റ് ആണ് എക്സ് പേജിൽ മോദിക്കെതിരെ പരിഹാസ പോസ്റ്റ് ഇട്ടത്. സമൂഹ മാധ്യമ അക്കൌണ്ടുകളുടെ ചുമതലയുള്ള വക്താവാണ് സുപ്രിയ. പോസ്റ്റ് ചെയ്യും മുൻപ് നേതൃത്വത്തോട് ചോദിച്ചില്ല. ബി ജെ പി വിമർശനം ഉന്നയിച്ചതോടെയാണ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. സുപ്രിയയ്ക്ക് ശക്തമായ താക്കീത് നൽകിയാണ് പോസ്റ്റ് പിൻവലിച്ചത്. പിന്നാലെയാണ് പരസ്യ പ്രസ്താവനകൾ വിലക്കി ജനറൽ സെക്രട്ടറി പി സി സി കൾക്ക് കത്ത് നൽകിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം