പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

Web Desk   | Asianet News
Published : Aug 12, 2020, 09:17 AM ISTUpdated : Aug 12, 2020, 09:24 AM IST
പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

Synopsis

ഒരു എകെ 47 റൈഫിളും, ഗ്രനേഡുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

കശ്മീർ: പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നുവെന്ന് സൈന്യം അറിയിക്കുന്നു. നാല് ഭീകരർ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിലിനെത്തിയതായിരുന്നു സൈന്യം.

ഒരു എകെ 47 റൈഫിളും, ഗ്രനേഡുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കി. 

ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയടക്കം അഞ്ച് പേരെ ചൊവ്വാഴ്ച സുരക്ഷാ സേന പിടികൂടിയിരുന്നു. കുപ്‍വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് വലിയ ആയുധ ശേഖരവും പിടികൂടിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു
കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി