രാഷ്ട്രപതി ഭവനിനേക്ക് മാർച്ചുമായി രാഹുലും ബേബിയുമടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ, രാഷ്ട്രപതിയെ കാണുന്നു

Published : Oct 09, 2026, 08:30 PM IST
Rahul Gandhi

Synopsis

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും പിന്നീട് രാഷ്ട്രപതിയെ കാണുകയും ചെയ്തു. ഇതിന് പിന്നാലെ ദില്ലിയിൽ കർത്തവ്യപഥിന്റെ പരിസരത്ത് പൊലീസ് ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി.

ദില്ലി: ​മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തുടങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലായികുന്നു രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, ടിഎംസി നേതാവ് മമതാ ബാനർജി എന്നിവർ മാർച്ചിൽ പങ്കെടുത്തു. മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രിയങ്കാ ​ഗാന്ധി അടക്കമുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു. പിന്നാലെ, സഖ്യത്തിലെ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച ആരംഭിച്ചു.

അതേസമയം, പ്രതിപക്ഷ സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന് രാത്രി 10 മണി മുതൽ ഇൻ്റർനെറ്റ് നിയന്ത്രണം നടപ്പാക്കും. കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിക്കും നിയന്ത്രണം. നാളെ രാത്രി 10 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ഇൻറർനെറ്റ് സേവന കമ്പനികൾക്ക് നിർദേശം നൽകി. എയർടെൽ, വോഡഫോൺ/ഐഡിയ, ജിയോ & എം.ടി.എൻ.എൽ എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്രസർക്കാരിന് ഭയമെന്ന് ഖാർഗെ; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കെ സി വേണുഗോപാൽ; ദില്ലിയിലെ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ്
ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്; സിജെപി സമരത്തെ നേരിടാൻ ഉത്തരവുമായി ദില്ലി പൊലീസ്