
ദില്ലി: സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന് രാത്രി 10 മണി മുതൽ ഇൻ്റർനെറ്റ് നിയന്ത്രണം നടപ്പാക്കും. കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിക്കും നിയന്ത്രണം. നാളെ രാത്രി 10 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ഇൻറർനെറ്റ് സേവന കമ്പനികൾക്ക് നിർദേശം നൽകി. എയർടെൽ, വോഡഫോൺ/ഐഡിയ, ജിയോ & എം.ടി.എൻ.എൽ എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ നടപടി.
ജനപഥ്-കർതവ്യ പഥ് ക്രോസിംഗിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും ഇന്ന് രാത്രി 10 മുതൽ നാളെ പാത്രി 10 വരെ റദ്ദാക്കാനുള്ള പൊലീസിന്റെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര സെക്രട്ടറി പരിഗണിക്കുകയും അനുമതി അറിയിക്കുകയും ചെയ്തു. ഉത്തരവ് ഉടൻ നടപ്പിലാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷി ചന്ദ്ര ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam