
ദില്ലി: ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള റോഡ് നിര്‍മ്മിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ ഉംലിഗ്ല പാസില്‍ 19300 അടി ഉയരത്തിലാണ് 52 കിലോമീറ്റര്‍ ദൂരത്തില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചത്. എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് ബോര്‍ഡര്‍ റോഡ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡ് ഇന്ത്യയിലായി. ബൊളീവിയയിലെ അഗ്നിപര്‍വതമായ ഉതുറുങ്കുവുമായി ബന്ധിപ്പിക്കുന്ന 18953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്.
കിഴക്കന്‍ ലഡാക്കിലെ പ്രധാന നഗരങ്ങളെ റോഡ് ബന്ധിപ്പിക്കും. ചിസുമളെയെയും ഡെംചോക്കിനെയും റോഡ് ബന്ധിപ്പിക്കുന്നത് മേഖലക്ക് കൂടുതല്‍ ഗുണകരമാകും. ലഡാക്കിലെ ടൂറിസത്തെ റോഡ് പ്രോത്സാഹിപ്പിക്കുമെന്നും അതുവഴി സാമ്പത്തിക രംഗം മെച്ചപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam