India China Border Issue : അതിർത്തി തർക്കം, ചർച്ചകൾ തുടരുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

Published : Jan 13, 2022, 07:33 PM ISTUpdated : Jan 13, 2022, 07:44 PM IST
India China Border Issue : അതിർത്തി തർക്കം, ചർച്ചകൾ തുടരുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

Synopsis

യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിരതയ്ക്കും സമാധാനത്തിനും നടപടി എടുക്കുമെന്നും അടുത്ത കമാൻഡർതല ചർച്ച ഉടൻ നടക്കുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു

ദില്ലി: അതിർത്തി തർക്കം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ഇന്ത്യയും (India) ചൈനയും (China). യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിരതയ്ക്കും സമാധാനത്തിനും നടപടി എടുക്കുമെന്നും അടുത്ത കമാൻഡർതല ചർച്ച ഉടൻ നടക്കുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. മുൻചർച്ചകൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുള്ള നടപടികൾ തുടരും. ഇന്നലെ നടന്ന പതിനാലാമത് കമാൻഡർ തല ചർച്ചയിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നുവെന്നും രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ കരസേന മേധാവി ജനറൽ എംഎം നരവാനെയും വ്യക്തമാക്കിയിരുന്നു. ഗൽവാൻ താഴ്വരയിൽ നിന്നും പാങ്കോംഗ് തടാകതീരത്ത് നിന്നും പിൻമാറാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസമായി ചർച്ചകൾ നടന്നിരുന്നില്ല. പിന്നാലെ ഇന്നലെയാണ് പതിനാലാമത് കമാൻഡർ തല ചർച്ചകൾ നടന്നത്. ലഫ്റ്റനൻറ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ചർച്ചയിൽ ഇന്ത്യയെ നയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്