അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന കോർ കമാൻഡർ ചർച്ചയിൽ പുരോഗതി, സമാധാനം നിലനിർത്താൻ ധാരണ; ബ്രിക്സ് ഉച്ചകോടിക്ക് വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്‍റ് എത്തും

Published : Sep 07, 2026, 01:06 PM IST
PLI Scheme India china us

Synopsis

അരുണാചൽ അതിർത്തിയിലെ തർക്കങ്ങൾക്കിടെ ഇന്ത്യയും ചൈനയും തമ്മിൽ ആദ്യമായി കോർ കമാൻഡർ തല ചർച്ച നടന്നു. അതിർത്തിയിൽ സമാധാനം നിലനിർത്താനും ചർച്ചകൾ തുടരാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി

ദില്ലി: ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ പുരോഗതി. അതിർത്തി മേഖലയിൽ സമാധാന അന്തരീക്ഷം നിലനിറുത്താനും ചർച്ചകൾ തുടരാനുമാണ് ധാരണ. അരുണാചൽ അതിർത്തിയിലെ അപ്പർ സുബൻസിരി ജില്ലയിലെ ടാക്സിങ് മേഖലയിൽ രണ്ട് സേനകൾക്കുമിടയിൽ തർക്കം ഉണ്ടായ സാഹചര്യത്തിലാണ് കോർ കമാൻഡർമാരുടെ ചർച്ച നടന്നത്. സ്പിയർ കോർ എന്ന് അറിയപ്പെടുന്ന കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഗിരീഷ് കാലിയ ആണ് അരുണാചലിലെ വാച്ച പോയിന്‍റിൽ നടന്ന ചർച്ച നയിച്ചത്. ഇതാദ്യമായാണ് അരുണാചൽ അതിർത്തിയിൽ കോ‍‍ർ കമാൻഡർ തല ചർച്ച നടക്കുന്നത്. അതിർത്തിയിൽ സമാധാന അന്തരീക്ഷം തുടരാനും തർക്ക വിഷയങ്ങളിൽ ആശയവിനിമയം തുടരാനുമാണ് ധാരണ. സംഘർഷ സാധ്യതയെ തുടർന്ന് മേഖലയിൽ ഇന്ത്യൻ സേന സാന്നിധ്യം കൂട്ടിയിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിക്കായി വെള്ളിയാഴ്ച ദില്ലിയിൽ എത്താനിരിക്കെയാണ് കോർ കമാൻഡർ തല ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് രണ്ട് രാജ്യങ്ങളുടെയും ശ്രമം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആരോ എഴുതിക്കൊടുത്തത് വിജയ് നോക്കി വായിക്കുന്നു, സഭയിൽ കണ്ടത് റീലിനുള്ള പഞ്ച് ഡയലോഗുകൾ, രാഷ്ട്രീയത്തിലിറങ്ങിയത് വിപത്ത്, തിരിച്ചടിച്ച് ഉദയനിധി
ഒരു വർഷത്തിനിടെ നാലാം സ്ഥലംമാറ്റം, മടുത്തെന്ന് ഐഎഎസ് ഉദ്യോഗസ്ഥ; ഇത്തവണ വെറും 50 ദിവസത്തിനുള്ളിൽ സ്ഥാനചലനം