ഒരു വർഷത്തിനിടെ നാലാം സ്ഥലംമാറ്റം, മടുത്തെന്ന് ഐഎഎസ് ഉദ്യോഗസ്ഥ; ഇത്തവണ വെറും 50 ദിവസത്തിനുള്ളിൽ സ്ഥാനചലനം

Published : Sep 07, 2026, 12:55 PM IST
neha marvya singh

Synopsis

മധ്യപ്രദേശിൽ ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റപ്പെട്ടതിൽ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥ നേഹ മാർവ്യ സിംഗ്. കീഴുദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും വ്യവസ്ഥിതി തന്നെ പരാജയപ്പെടുത്തിയെന്നും അവർ ഐഎഎസ് അസോസിയേഷന് അയച്ച കത്തിൽ ആരോപിക്കുന്നു. തനിക്ക് നീതി ലഭിക്കണമെന്നും അല്ലെങ്കിൽ നാളെ മറ്റൊരു ഉദ്യോഗസ്ഥൻ ഇരയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഭോപ്പാൽ: മധ്യപ്രദേശിൽ കേവലം 50 ദിവസത്തെ സേവനത്തിന് ശേഷം വീണ്ടും സ്ഥലംമാറ്റപ്പെട്ടതിൽ കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ച് 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ നേഹ മാർവ്യ സിംഗ്. ഒരു വർഷത്തിനിടെ നാലാം തവണയാണ് താൻ സ്ഥലംമാറ്റപ്പെടുന്നത് എന്നും, കീഴിലുള്ള ഉദ്യോഗസ്ഥർ സംഘടിച്ച് തനിക്കെതിരെ കലാപം ഉയർത്തിയതിനെ തുടർന്നാണ് സർക്കാരിന്‍റെ ഈ നടപടിയെന്നും അവർ ആരോപിച്ചു. മധ്യപ്രദേശ് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് അയച്ച കത്തിലൂടെയാണ് 40-കാരിയായ നേഹ തന്റെ അപമാനവും മാനസിക സംഘർഷവും വെളിപ്പെടുത്തിയത്.

ചില സഹപ്രവർത്തകർ ഫയലുകൾ പൂഴ്ത്തിവെക്കുകയും മേശപ്പുറത്ത് കൊട്ടി ഭീഷണിപ്പെടുത്തി സ്ഥലംമാറ്റിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തതായി നേഹ പറയുന്നു. ഈ അച്ചടക്കലംഘനത്തെക്കുറിച്ച് മേലധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തന്നെ സ്ഥലംമാറ്റുകയാണ് ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു വകുപ്പിന്‍റെ പ്രവർത്തനം മനസിലാക്കാൻ ഒരു മാസം പോലും തികയാത്ത സാഹചര്യത്തിൽ, ഇത്ര വേഗത്തിൽ ഒരു ഓഫീസർക്കെതിരെ കീഴിലുള്ളവർ സംഘടിക്കുന്നത് എങ്ങനെയെന്ന് അവർ ചോദിക്കുന്നു.

തുടർച്ചയായ സ്ഥലംമാറ്റങ്ങൾ തന്നെയൊരു എളുപ്പമുള്ള ലക്ഷ്യമാക്കി മാറ്റിയെന്നും തങ്ങൾ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ സ്ഥലംമാറ്റിക്കാമെന്ന ധാരണ കീഴുദ്യോഗസ്ഥരിൽ ഉണ്ടാക്കിയെന്നും അവർ പറഞ്ഞു. "ഗൂഢാലോചനക്കാർ എപ്പോഴും ജയിക്കുന്നു, ഞാൻ പരാജയപ്പെടുന്നു. ഈ വ്യവസ്ഥിതി എന്നെ പൂർണ്ണമായും പരാജയപ്പെടുത്തി" എന്ന് കുറിച്ച നേഹ, ഇന്ന് തനിക്കാണ് ഈ ഗതി വന്നതെന്നും നാളെ മറ്റൊരു ഐഎഎസ് ഓഫീസറായിരിക്കും ഇരയെന്നും മുന്നറിയിപ്പ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി അസോസിയേഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുന്നറിയിപ്പുമായി വിജയ്, സ്ത്രീകളെ അപമാനിച്ചാൽ കടുത്ത നടപടി, ദ്വയാർത്ഥം വേണ്ട; തൃഷയ്ക്കെതിരായ പരാമർശത്തിൽ ഉദയനിധിക്ക് വിമർശനം
അടുത്ത പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്കും അവകാശവാദമുന്നയിക്കാൻ അവകാശമെന്ന് സിപിഎം; ആദ്യ പരിഗണന ഭൂരിപക്ഷം നേടാനെന്ന് എം എ ബേബി