പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിൽ, 4,092 മരണം

By Web TeamFirst Published May 9, 2021, 9:58 AM IST
Highlights

രാജ്യത്തിന്റെ വാക്സീൻ കയറ്റുമതി നയം പാളിയെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൊവിഡ് വാക്സീൻ കയറ്റി അയച്ചത് ഇന്ത്യയെക്കാൾ രോഗ വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ്

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ. പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,092 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. 37,36,648 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്. അതിനിടെ കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ മോദി സർക്കാരിനെതിരെ അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ് രൂക്ഷവിമർശനമുന്നയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!