
ദില്ലി: രാജ്യത്ത് ആശങ്കയായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധന. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 12,881 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗ ബാധ നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,66,946 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 334 പേരാണ് കൊവിഡിന് കീഴടങ്ങിയത്. രാജ്യത്ത് ആകെ മരണം 12,237 ആയി ഉയര്‍ന്നു. 1,60384 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 1,94325 പേര്‍ക്ക് രോഗം ഭേദമായി അതേ സമയം. രാജ്യത്ത് രോഗ മുക്തി നിരക്ക് 52.95 % ആയി ഉയര്‍ന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
അതേ സമയം ദില്ലിയിൽ ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ആരോഗ്യ വകുപ്പിന്‍റെ അധിക ചുമതല നല്‍കി. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള സത്യേന്ദര്‍ ജയിന് ശ്വാസ തടസമുള്ളതിനാല്‍ വെന്‍റിലേറ്റര്‍ സഹായം നല്‍കിയിട്ടുണ്ട്. ജയിന്‍റെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചുവരികയാണ്.
ദില്ലി ആരോഗ്യമന്ത്രിക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് രണ്ടാം പരിശോധനയിൽ.
പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ദില്ലി ആരോഗ്യ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധന നെഗറ്റീവായെങ്കിലും രണ്ടാം പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലും ജയിന്‍ പങ്കെടുത്തിരുന്നുവെന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളും ജയിനും ഒരുവാഹനത്തിലായിരുന്നു യോഗത്തിനെത്തിയത്. പിന്നാലെ ദില്ലിയിലെ ഹോട്ടല്‍ ഉടമകളുമായുള്ള യോഗത്തിലും ആരോഗ്യ മന്ത്രി പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam