രാജ്യത്ത് 2994 പേർക്ക് കൂടി കൊവിഡ്; പ്രതിദിന കേസുകളിൽ ഇന്നുണ്ടായത് നേരിയ കുറവ്

By Web TeamFirst Published Apr 1, 2023, 10:40 AM IST
Highlights

 പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം 

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ കുറവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 1840 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

നിലവിലെ കോവിഡ് വ്യാപനം തടയാൻ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം എന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. തമിഴ്നാട്ടിൽ സർക്കാർ ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി. ഇപ്പോഴത്തെ വ്യാപനത്തിനിടയാക്കുന്ന ഒമിക്രോണിന്റെ ഉപ വകഭേദങ്ങൾ തീവ്രവ്യാപന ശേഷിയുള്ളതാണ്. എങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗ വ്യാപനം  രൂക്ഷം. 24 മണിക്കൂറിനിടെ 425 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.  മുൻ ദിവസങ്ങളേക്കാൾ 269 കേസുകൾ കുറവ്. പ്രതിരോധശേഷി കുറഞ്ഞവരിലും മുൻഗണനാ വിഭാഗങ്ങളിലും കോവിഡിനെതിരായ ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. 
 

click me!