വാക്സീന്‍ എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്രാനുമതി; ആവശ്യം ശക്തമാക്കി ഇന്ത്യ

By Web TeamFirst Published Jul 1, 2021, 6:45 AM IST
Highlights

യൂറോപ്യൻ മെഡിസിൻസ് ഏജൻസി രണ്ട് വാക്സീനും അംഗീകാരം നൽകാത്തതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്. 
 

ദില്ലി: കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന്  ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യൻ മെഡിസിൻസ് ഏജൻസി രണ്ട് വാക്സീനും അംഗീകാരം നൽകാത്തതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ്  ആവശ്യമുന്നയിച്ചത്. 

അനുമതി നൽകിയില്ലെങ്കിൽ  യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. കൊവിഷീൽഡ് അസ്ട്രാസ്നൈക്ക വഴി യൂറോപ്യൻ യൂണിയൻ അനുമതി തേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!