
ടോക്യോ: ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂർവം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യം ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോർഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വികസന യാത്രയിലെ നല്ല പങ്കാളിയാണ് ജപ്പാൻ. ബുദ്ധിസം ഇന്ത്യയേയും ജപ്പാനെയും ബന്ധിപ്പിക്കുന്നു. തീവ്രവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ ഒന്നിച്ച് നേരിടുന്നു.
കൊവിഡിൽ ലോകം പകച്ചപ്പോൾ ഇന്ത്യ ഉണർന്ന് പ്രവർത്തിച്ചു. മറ്റ് രാഷ്ട്രങ്ങളിലേക്ക് മരുന്നും, വാക്സീനും അയച്ച് സഹായിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ആശാ വർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിച്ചത്. ആശാവർക്കർമാർക്ക് ആദരമർപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam