ഇന്ത്യയുടെ പോരാട്ടം ചൈനീസ് വൈറസിനോടും പട്ടാളത്തോടും; രണ്ടിലും വിജയിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

By Web TeamFirst Published Jun 22, 2020, 7:41 PM IST
Highlights

വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കൊപ്പവും അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച് നില്‍ക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍  പറഞ്ഞു.

ദില്ലി: ചൈനയ്ക്കെതിരെ രണ്ട് യുദ്ധങ്ങളാണ് നാം നടത്തുന്നതെന്നും രണ്ടിലും  ഇന്ത്യ വിജയിക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചൈനീസ് വൈറസിനെതിരെയും ചൈനീസ് പട്ടാളത്തിനെതിരെയും നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ വിജയം കാണുമെന്ന് അരവിന്ദ് കെജ്രിവാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമണത്തിന് മുന്നില്‍ നമ്മുടെ സൈന്യം പിന്മാറിയില്ല. ഈ പോരാട്ടങ്ങളില്‍ നിന്ന് നമ്മളും പിന്മാറില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

വൈറസിനെ തോല്‍പ്പിക്കണമെങ്കില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം. നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാടുമ്പോള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പോരാടുകയാണ്.  വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കൊപ്പവും അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച് നില്‍ക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

കൊറോണയ്ക്കെതിരെ ദില്ലി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കേസുകള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് പകരാതിരിക്കുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും എല്ലാ ശ്രദ്ധയുമുണ്ടാകുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം ദില്ലിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

click me!