രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കോണ്‍ഗ്രസിന് ; സിപിഎം എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തു

By Web TeamFirst Published Jun 22, 2020, 6:19 PM IST
Highlights

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.  പാർട്ടി എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുമുണ്ട്.

 
ജയ്പൂര്‍: രാജസ്ഥാനിൽ സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു. ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎൽഎ  ബൽവാൻ പൂനിയയെ ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.  പാർട്ടി എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുമുണ്ട്.

ജൂൺ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെപ്പില്‍ പൂനിയ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി എംഎല്‍എയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നത്. എംഎല്‍എക്കെതിരായ പരാതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അമ്ര റാം പറഞ്ഞു. 

click me!