'അമേരിക്കക്ക് മുന്നിൽ ഇന്ത്യ സമ്പൂർണമായി കീഴടങ്ങി, കരാർ കർഷകരെ തകർക്കും'; രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ

Published : Feb 08, 2026, 02:00 PM IST
india us trade deal trump tariff cut 18 percent modi friendship

Synopsis

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ സായുങ്ക് കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകൾ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഈ കരാർ ഇന്ത്യൻ കാർഷിക മേഖലയെ അമേരിക്കൻ കോർപ്പറേഷനുകൾക്ക് അടിയറ വെക്കുന്നതിന് തുല്യമാണെന്ന് അവർ ആരോപിക്കുന്നു.

ദില്ലി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ രാജ്യത്തെ കർഷക സംഘടനകൾ രം​ഗത്ത്. സായുങ്ക് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) എന്നിവയുൾപ്പെടെ നിരവധി കർഷക സംഘടനകൾ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ രം​ഗത്തെത്തി. അടുത്തയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദ്ദിഷ്ട ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് ഇന്ത്യ അമേരിക്കക്ക് മുന്നിൽ പൂർണമായി കീഴടങ്ങുന്നതിനും ഇന്ത്യൻ കാർഷിക മേഖലയെ അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് അടിയറ വെച്ചതിനും തുല്യമാണെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ സായുങ്ക് കിസാൻ മോർച്ച ആരോപിച്ചു. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉടൻ രാജിവയ്ക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇടക്കാല വ്യാപാര കരാറിന്റെ നിബന്ധനകൾ പ്രകാരം, ഇന്ത്യ എല്ലാ യുഎസ് വ്യാവസായിക ഉൽപ്പന്നങ്ങൾക്കും മറ്റ് ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങൾക്കും മേലുള്ള താരിഫ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പറയുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ, ജൈവ രാസവസ്തുക്കൾ, ചില യന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് 18 ശതമാനം പരസ്പര താരിഫ് നിരക്ക് ബാധകമാക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തുമെന്ന് വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം കത്തിക്കുമെന്നും എസ്‌കെഎം നേതാക്കൾ ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 12 ലെ പൊതു പണിമുടക്കിന് എസ്‌കെഎം പിന്തുണയും നൽകി.

ക്രാന്തികാരി കിസാൻ യൂണിയൻ (പഞ്ചാബ്) നേതാവ് ദർശൻ പാലും കരാറിനെതിരെ രം​ഗത്തെത്തി. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകരെ ഈ കരാർ കൂടുതൽ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ ജനങ്ങൾ ഈ കരാറുകൾ തങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചോദ്യം ചെയ്യുന്നുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കരാറുകൾക്കെതിരായ പ്രതിഷേധത്തിൽ പങ്കുചേരാൻ അദ്ദേഹം കർഷകരോട് ആഹ്വാനം ചെയ്തു.

കൃഷിയും ക്ഷീരമേഖലയും സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞെങ്കിലും, യുഎസ് കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന താരിഫ് ഇതര തടസ്സങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഇന്ത്യ സമ്മതിച്ചതായി ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയിൽ പറയുന്നതായി കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പ്രസ്താവനയിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാർപാപ്പയുടെ നിർദേശം പാലിക്കുന്നില്ല; കുർബാന ക്രമത്തിലെ മാറ്റത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ; ഒരു വിഭാഗം പങ്കെടുത്തില്ല, സംഭവം ദില്ലിയിൽ
മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു, ബോഡി ബിൽഡർ ജീവനൊടുക്കി