
ബെംഗളൂരു: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതായി കാമുകി അറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ 26 കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ എന്ന യുവവാണ് ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, ശനിയാഴ്ച, കാമുകിയെ കണ്ടപ്പോൾ, മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചെന്ന് അറിയിച്ചു. ഇതോടെ കിരൺ മഹാലക്ഷ്മി ലേഔട്ട് വീട്ടിലേക്ക് മടങ്ങി മുറിയിൽ കയറി ജീവനൊടുക്കി. മുറിയിൽ നിന്ന് പുറത്തുവരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തു.
(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, 'ദിശ' ഹെൽപ്പ്ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam