ദില്ലി: ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്ത്. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്ത് ഇന്ധന കമ്മിയില്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ ശേഖരവും വിതരണവും തൃപ്തികരമാണെന്നും എൽപിജി ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൻതോതിലുള്ള ഡീസലിനുള്ള ആവശ്യം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും രാജ്യത്ത് ആവശ്യം നിറവേറ്റാൻ ആവശ്യമായ ഇന്ധനമുണ്ടെന്ന് പെട്രോളിയം, സുജാത ശർമ്മ വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടും ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതിവാതകം എന്നിവയുണ്ടെന്നും പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ആഗോള പ്രതിസന്ധി ഇറക്കുമതിയെ ബാധിച്ചു.
പക്ഷേ പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചുവെന്നും അവർ വ്യക്തമാക്കി. എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഏകദേശം 1.34 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ വാണിജ്യ എൽപിജി വിൽപ്പന 23,588 ടൺ ആണെന്നും ഇവർ അറിയിച്ചു. പ്രകൃതിവാതക മേഖലയിൽ 7.99 ലക്ഷം പുതിയ ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇന്ധന വിതരണം നിരീക്ഷിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി സ്വീകരിച്ചുവരുന്ന എൻഫോഴ്‌സ്‌മെന്റ് നടപടികളെക്കുറിച്ചും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അതേസമയം, ഇന്ധനവില വര്‍ധന ചൂണ്ടിക്കാട്ടി രാജ്യം ഇന്ധന ക്ഷാമത്തിലാണെന്നും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam