രാജ്യത്ത് കാലവര്‍ഷം സാധാരണ നിലയിൽ ആകാൻ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published : Apr 15, 2020, 06:10 PM ISTUpdated : Apr 15, 2020, 06:45 PM IST
രാജ്യത്ത് കാലവര്‍ഷം സാധാരണ നിലയിൽ ആകാൻ സാധ്യത;  കേന്ദ്ര കാലാവസ്ഥ വകുപ്പ്

Synopsis

ന്ത്യയുടെ തന്നെ  മറ്റൊരു മോഡൽ ആയ  ഡൈനാമിക്കല്‍ മോഡല്‍  ഇത്തവണ കാലവര്ഷം സാധാരണയിൽ കൂടുതൽ ആകാൻ  70 ശതമാനം വരെ സാധ്യത പ്രവചിക്കുന്നുണ്ട്.

ദില്ലി: രാജ്യത്ത് ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദീർഘകാല ശരാശരിയുടെ 100 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് നിഗമനം. ദീർഘകാല ശരാശരിയുടെ 96-104% വരെയാണ് സാധാരണയായി കണക്കാക്കുന്നത്.  

പസിഫിക് സമുദ്രത്തിൽ ഇഎന്‍എസ്ഒയും ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഒഡിയും മൺസൂൺ കാലയളവിൽ  ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്. എന്നാൽ ചില മോഡലുകൾ മൺസൂൺ അവസാന ഭാഗം ലാനിനാ കണ്ടിഷനിലേക്ക് മാറിയേക്കാം എന്ന് പ്രവചിക്കുന്നുണ്ട്. ഇത് നല്ല കാലവര്ഷത്തിനു കാരണമായേക്കാം. 

ഇത്തവണ കാലാവസ്ഥ വകുപ്പ്  അവരുടെ സ്റ്റാറ്റിസ്റ്റിക്കൽ  മോഡലാണ് പ്രവചനത്തിനു ഉപയോഗിച്ചിരിക്കുന്നത്. ഇത് പ്രകാരം ഇത്തണ മഴ സാധാരണ നിലയിൽ ആകാൻ  41 ശതമാനം സാധ്യത പ്രവചിക്കുമ്പോൾ  സാധാരണയിൽ കൂടുതൽ  മഴ ലഭിക്കാന്‍  21 ശതമാനം സാധ്യതയും, അധികം മഴലഭിക്കാന്‍ 9 ശതമാനം സാധ്യതയും കാണിക്കുന്നു. 

അതെ സമയം  ഇന്ത്യയുടെ തന്നെ  മറ്റൊരു മോഡൽ ആയ  ഡൈനാമിക്കല്‍ മോഡല്‍  ഇത്തവണ കാലവര്ഷം സാധാരണയിൽ കൂടുതൽ ആകാൻ  70 ശതമാനം വരെ സാധ്യത പ്രവചിക്കുന്നുണ്ട്. കേരളത്തിൽ മഴ എത്തുന്ന തീയതി കേന്ദ്ര കാലാവസ്ഥ വകുപ്പ്  മെയ്‌ 15 ന് പ്രഖ്യാപിക്കും. മെയ്‌ അവസാന ആഴ്ച്ച രണ്ടാം ഘട്ട പ്രവചനവും പുറത്തിറക്കും.

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം