'ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്': പൗരത്വ ഭേദഗതി ബില്ലില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എംപി രവി കിഷന്‍

By Web TeamFirst Published Dec 5, 2019, 12:23 PM IST
Highlights

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി രവി കിഷന്‍. 

ദില്ലി: നൂറുകോടിയോളം ഹിന്ദുക്കളാണ് ഇന്ത്യയിലുള്ളതെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ബിജെപി എംപി രവി കിഷന്‍. പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രവി കിഷന്‍റെ പരാമര്‍ശം.

'ഇന്ത്യയില്‍ 100 കോടി ഹിന്ദുക്കളാണുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്. നിരവധി മുസ്ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയിലുണ്ട്. മുസ്ലിം രാഷ്ട്രവും ക്രിസ്ത്യന്‍ രാഷ്ട്രവുമുള്ളപ്പോള്‍ എന്തുകൊണ്ട് ഹിന്ദുരാഷ്ട്രം ഉണ്ടായിക്കൂടാ?'- രവി കിഷന്‍ ചോദിച്ചു. 

അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നല്‍കാനുള്ള ബില്ല് കേന്ദ്രമന്ത്രിസഭ അംംഗീകരിച്ചിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. 

click me!