കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ക്ക് തണുത്ത പ്രതികരണം, പോളിംഗ് നിരക്ക് ദയനീയം

By Web TeamFirst Published Dec 5, 2019, 12:23 PM IST
Highlights

ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കിൽ യെദിയൂരപ്പ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. 15  സീറ്റും നേടുമെന്നും സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബെഗംളൂരു: കർണാടകത്തിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തണുത്ത പ്രതികരണം. ആദ്യ നാല് മണിക്കൂറിൽ 16 ശതമാനം മാത്രമാണ് പോളിംഗ്. സമാധാനപരമാണ് വോട്ടെടുപ്പ്. അയോഗ്യരായ  13 വിമത എം എൽ എമാർ ഉൾപ്പെടെ 165 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 

ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കിൽ യെദിയൂരപ്പ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. 15  സീറ്റും നേടുമെന്നും സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിമതരെ വോട്ടർമാർ തള്ളിക്കളഞ്ഞതിന്റെ സൂചനയാണ് കുറഞ്ഞ പോളിംഗ് ശതമാനമെന്നാണ് കോൺഗ്രസ്‌ പ്രതികരണം. ഡിസംബർ 9നാണ് വോട്ടെണ്ണൽ

click me!