
ദില്ലി: ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷങ്ങളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
'ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലും നിങ്ങളുടെ സുരക്ഷയ്ക്ക് ഞങ്ങൾ മുൻഗണന നൽകുന്നതിനാലും ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മെയ് 13-ന് റദ്ദാക്കിയിരിക്കുന്നു'. എന്ന് ഇൻഡിഗോ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
'ഈ തീരുമാനം നിങ്ങളുടെ യാത്രാ പദ്ധതികളെ എങ്ങനെ തടസ്സപ്പെടുത്തുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ ടീമുകൾ സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ തന്നെ നിങ്ങളെ അറിയിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ്, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റിലോ ആപ്പിലോ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്. നിങ്ങളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്'. ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam