ബ്രഹ്മോസിനെ കടത്തിവെട്ടുമോ ഇന്ത്യയുടെ K6 ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ? കടലിലെ ആദ്യം പരീക്ഷണം ഉടന്‍

Published : Jul 02, 2025, 09:47 AM IST
K-6 hypersonic missile

Synopsis

മിസൈലിന്റെ കടലിലെ പരീക്ഷണം ഈ മാസം നടന്നേക്കുമെന്നാണ് വിവരം. ഇതിനായി ഡിആർഡിഒ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് സൂചന.

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസനം അവസാനഘട്ടത്തിൽ. മിസൈലിന്റെ കടലിലെ പരീക്ഷണം ഈ മാസം നടന്നേക്കുമെന്നാണ് വിവരം. ഇതിനായി ഡിആർഡിഒ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് സൂചന.  

കെ 6 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തേക്കാള്‍ 7.5 മടങ്ങ് അധികവേഗത്തിൽ കുതിക്കാനാകും. മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ എന്നതാണ് മിസൈലിന്റെ വേഗം. 2017ലാണ് മിസൈലിന്റെ നിർമ്മാണ പദ്ധതി ഇന്ത്യ തുടങ്ങുന്നത്. അഗ്നി-5 മിസൈലിനേ പോലെ ഇതിനും ഒരേസമയം ഒന്നലധികം പോര്‍മുനകള്‍ വഹിക്കാനാകും. ഒറ്റ വിക്ഷേപണത്തില്‍ ഒന്നലധികം ലക്ഷ്യങ്ങളെ ഭേദിക്കാനാകും. ഇന്ത്യ പുതിയതായി വികസിപ്പിക്കുന്ന എസ് 5 കോഡിലുള്ള അന്തർവാഹിനികളിൽ വഹിക്കാനാകുന്ന രീതിയിലാണ് മിസൈലിന്റെ നിർമ്മാണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടാതെ സ്വന്തം കാര്യം നോക്ക്'; പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ
'പുണ്യപ്രവൃത്തി' എന്ന് വിശ്വസിപ്പിച്ച് വൻ ക്രൂരത, 14,900 വിഷഗുളികകൾ കണ്ടെത്തി; മുഹറം ആഘോഷത്തിനിടെ വേദനസംഹാരിയെന്ന് പറഞ്ഞ് നൽകി