'പ്രതികരിക്കാൻ ചൈനയ്ക്ക് അവകാശമില്ല'; ജമ്മു കശ്മീർ വിഷയത്തിലെ പരാമർശത്തിനെതിരെ ഇന്ത്യ

By Web TeamFirst Published Aug 5, 2020, 11:11 PM IST
Highlights

വിഷയത്തിൽ പ്രതികരിക്കാൻ ചൈനക്ക് അവകാശമില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട ചൈനയുടെ പരാമർശത്തിനെതിരെ വിമർശനവുമായി വിദേശ കാര്യ മന്ത്രാലയം. വിഷയത്തിൽ പ്രതികരിക്കാൻ ചൈനക്ക് അവകാശമില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

ഉഭയകക്ഷി കരാറുകളിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് നിയമവിരുദ്ധം ആണെന്നായിരുന്നു ചൈനീസ് വിദേശ കാര്യ വക്താവിന്റെ പ്രതികരണം. പ്രത്യേക പദവി എടുത്തു കളയാനുള്ള ബിൽ അവതരിപ്പിച്ചു ഒരു വർഷം ആയ സാഹചര്യത്തിൽ ആയിരുന്നു ചൈനയുടെ പരാമർശം.
 

Read Also: സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കും; റിയാ ചക്രബർത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി...
 

click me!