പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീംകോടതി വിധി പറയുന്നത് മാറ്റി

By Web TeamFirst Published Aug 5, 2020, 9:09 PM IST
Highlights

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിനാണ് ഭൂഷനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ കേസെടുത്തത്. 


ദില്ലി: അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരെയുള്ള രണ്ടാമത്തെ കോടതി അലക്ഷ്യ കേസും സുപ്രീംകോടതി ഉത്തരവിനായി മാറ്റി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിനാണ് ഭൂഷനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ കേസെടുത്തത്. 

കേസ് പരിഗണന പട്ടികയിൽ ഉൾപ്പെടുത്തിയത് നിയമം ലംഘിച്ചാണെന്ന് പ്രശാന്ത് ഭൂഷന്‍റെ അഭിഭാഷകൻ ദുഷ്യാന്ത് ദവേ വാദിച്ചെങ്കിലും കോടതി അത് തള്ളി. അഭിപ്രായം പറയുന്നതും വിയോജിപ്പ് രേഖപ്പെടുത്തുന്നതും എങ്ങനെയാണ് കോടതിയെ അപകീര്‍ത്തിപ്പെടുത്തലാവുക എന്ന് ദുഷ്യാന്ത് ദവേ ചോദിച്ചു. മോശമായ പരാമര്‍ശം ചീഫ് ജസ്റ്റിനെതിരെ പൊതുയിടങ്ങളിൽ നടത്തുന്നത് ജനങ്ങൾക്ക്  കോടതിയിൽ അവമതിപ്പുണ്ടാക്കുമെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.

Read Also: കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു...
 

click me!