രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും കാക്കാൻ പ്രതിജ്ഞാബദ്ധം; ചര്‍ച്ചക്ക് ശേഷം ഇന്ത്യ

By Web TeamFirst Published Sep 5, 2020, 12:59 PM IST
Highlights

ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച് സൈനീസ് സൈന്യം നടത്തുന്ന പ്രകോപനം അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.
 

ദില്ലി: അതിര്‍ത്തിയിലെ സാഹര്യങ്ങളില്‍ ഇന്ത്യയുടെ നിലാപാട് മോസ്‌കോ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം. മോസ്‌കോയില്‍ ചൈനീസ് പ്രതിരോധ മന്ത്രിയുമായി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച് സൈനീസ് സൈന്യം നടത്തുന്ന പ്രകോപനം അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

അതിര്‍ത്തിയിലെ സാഹര്യങ്ങളില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടൊയൈണ് ഇന്ത്യന്‍ സൈന്യം നിലപാട് എടുക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും കാത്തുസൂക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ത്തിലേക്ക് പോകാതിരിക്കാനാണ് ചൈന ശ്രമിക്കേണ്ടത്. അതിര്‍ത്തിയിലെ സ്ഥിതി വഷളാക്കിയത് ചൈനയാണെന്നും ഇന്ത്യ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ച തുടരണമെന്നും ഇന്ത്യ അറിയിച്ചു.

രാജ്‌നാഥ് സിംഗുമായുള്ള ചര്‍ച്ചക്ക് ശേഷം നിലപാട് വ്യക്തമാക്കി ചൈനയും രംഗത്തെത്തി. അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് എല്ലാ ഉത്തരവാദിത്തവും ഇന്ത്യക്കാണെന്ന് ചൈന പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും ചൈന അറിയിച്ചു. ലഡാക്കില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ് മോസ്‌കോയില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി വെയി ഫെംഗിയും കൂടിക്കാഴ്ച നടത്തിയത്. ചൈനയാണ് കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്.  

click me!