ഇസ്ലാമാബാദ് കാർ ബോംബ് സ്ഫോടനം: പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ

Published : Nov 11, 2025, 11:12 PM IST
Pakistan PM

Synopsis

ഇസ്ലാമാബാദ് കാർ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ. സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദില്ലി: ഇസ്ലാമാബാദ് കാർ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്ഥാനിൽ നടന്ന ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ആരോപണം. ഇസ്ലാമാബാദ് കോടതിക്ക് സമീപം 12 പേർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിനും, അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജിൽ നടന്ന ആക്രമണത്തിനും പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം