Covid Vaccination : ഇന്ത്യയുടെ കൊവിഡ് വാക്സീനേഷനുകള്‍ 146.70 കോടി കവിഞ്ഞു; ഒന്നരക്കോടിയിലധികം സെഷനുകള്‍

Web Desk   | Asianet News
Published : Jan 04, 2022, 03:00 PM ISTUpdated : Jan 04, 2022, 03:04 PM IST
Covid Vaccination : ഇന്ത്യയുടെ കൊവിഡ് വാക്സീനേഷനുകള്‍ 146.70 കോടി കവിഞ്ഞു;  ഒന്നരക്കോടിയിലധികം സെഷനുകള്‍

Synopsis

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,007 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. 98.13 % ആണ് ദേശീയ രോഗമുക്തി നിരക്ക്. 

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കൊവിഡ്-19 (Covid 19) പ്രതിരോധ കുത്തിവയ്പുകളുടെ (Vaccinations) എണ്ണം 146.70 കോടി (146,70,18,464)  പിന്നിട്ടു. 1,57,38,732 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമിക വിവരമനുസരിച്ച്  വാക്‌സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ - ഒന്നാം ഡോസ് 103,88,236, രണ്ടാം ഡോസ് 97,21,229
മുന്നണിപ്പോരാളികൾ - ഒന്നാം ഡോസ് 183,86,265, രണ്ടാം ഡോസ് 169,16,589
15-18  പ്രായപരിധിയിലുള്ളവർ - ഒന്നാം ഡോസ് 42,06,433
18-44 പ്രായപരിധിയിലുള്ളവർ - ഒന്നാം ഡോസ് 50,31,39,868,  രണ്ടാം ഡോസ് 33,88,64,854
45-59 പ്രായപരിധിയിലുള്ളവർ - ഒന്നാം ഡോസ് 19,50,66,883, രണ്ടാം ഡോസ് 15,24,39,814
60നുമേൽ പ്രായമുള്ളവർ - ഒന്നാം ഡോസ് 12,17,14,067, രണ്ടാം ഡോസ്   96,17,4226
ആകെ 146,70,18,464

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,007 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. 98.13 % ആണ് ദേശീയ രോഗമുക്തി നിരക്ക്. തുടർച്ചയായ 190-ാം ദിവസവും 50,000 ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്  37,379 പേർക്കാണ്. നിലവിൽ 1,71,830 പേരാണ് ചികിത്സയിലുള്ളത്.  നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.49 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  11,54,302 പരിശോധനകൾ നടത്തി. ആകെ 68.24  കോടിയിലേറെ (68,24,28,595) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.05 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.24 ശതമാനമാണ്.
 

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം