സൗദി അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

റിയാദ്: സൗദി അറേബ്യയിൽ ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടക്കാൻ സഹായിച്ച ഇന്ത്യക്കാരൻ അറസ്റ്റിലായി. ആവശ്യമായ ഹജ്ജ് പെർമിറ്റുകളില്ലാത്ത നാല് പേരെയാണ് ഇയാൾ മക്കയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചത്. ഇതിൽ ഒരാൾ വിസ നിയമലംഘനം നടത്തിയ ഒരാളുമായിരുന്നു. സൗദി അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആംബുലൻസിലാണ് ഇന്ത്യക്കാരനായ പ്രതി നാലുപേരെയും മക്കയിലേക്ക് കടക്കാൻ സഹായിച്ചത്. വാഹനം അധികൃതർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അധികൃതർ പരിശോധന ശക്തമാക്കിയിരുന്നു. ഹജ്ജ് പെർമിറ്റ് ഇല്ലാതെ ആളുകളെ മക്കയിലേക്ക് കടക്കാൻ സഹായിച്ച കുറ്റത്തിന് നിരവധി പ്രവാസികളെ അധികൃതർ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം