
ദില്ലി: ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ, അഗ്നി-IV ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 4,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപ് തീരത്ത് നിന്നാണ് മിസൈൽ പരീക്ഷിച്ചത്. അഗ്നി-IVന്റെ പരീക്ഷണം വിജയമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അഗ്നി-IVന്റെ സവിശേഷതകൾ
* സ്വയം ഗതി നിർണയിക്കാൻ ശേഷി
* കൃത്യതയോടെ ലക്ഷ്യം ഭേദിക്കാനുള്ള കഴിവ്
* ഭൂതല-ഭൂതല മിസൈൽ (Surface to Surface)
* പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്
* 20 മീറ്റർ നീളം, 17 ടൺ ഭാരം
* 4,000 കിലോമീറ്റർ ദൂരത്തേക്ക് ഒരു ടൺ ആണവായുധം എത്തിക്കാനാകും
* നിലവിൽ സേനയുടെ ഭാഗം