
ദില്ലി: മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ഷെയ്ഖ് ഹസീന. ഇന്ത്യ ബംഗ്ലാദേശ് ബന്ധം തകർക്കാൻ ശ്രമം നടക്കുകയാണെന്ന് വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ഷെയ്ഖ് ഹസീന ആരോപിച്ചു. തനിക്ക് അഭയം നൽകിയ ഇന്ത്യയോട് എന്നും കടപ്പാടുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവർത്തകർ ബഹിഷ്ക്കരിക്കും. തനിക്കും പാർട്ടിക്കുമെതിരായ കോടതി നടപടികൾ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. അതേ സമയം ഷെയ്ഖ് ഹസീനക്ക് അഭയം നൽകുന്നത് തുടരുമെന്ന സൂചന കേന്ദ്ര സർക്കാർ നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam